കോഴിക്കോട് പയ്യോളിയിൽ നിന്ന് ബഹ്റിനിലേക്ക് പോയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബഹ്റിനിൽ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ജൂൺ രണ്ടിനാണ് ഇയാൾ കേരളത്തിൽ നിന്നും പയ്യോളിയിൽ എത്തിയത്. രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. നഗരസഭാ കാര്യാലയത്തിൽ ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
പയ്യോളിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇയാൾ പ്രദേശത്തെ നിരവധിയാളുകളുമായി സമ്പർക്കം പുലർത്തിയതായാണ് വിവരം. ബന്ധുക്കളോടും സുഹൃത്തുക്കളോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കൽ ഓഫീസറോട് ഡിഎംഒ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻ തന്നെ ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കും. ഇയാൾ ഏതാനും ദിവസം മുമ്പാണ് ബെഹ്റിനിൽ നിന്ന് നാട്ടിൽ എത്തിയത്. തുടർന്ന് 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞിരുന്നു. കേരളത്തിൽ നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നു.