LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിരീക്ഷണത്തിലിരിക്കെ മരിച്ച 56 ദിവസം പ്രായമുള്ള കുഞ്ഞിന് കൊവിഡില്ല

മഞ്ചേരി മെ‍ഡിക്കൽ കോളേജിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച 56 ദിവസം പ്രായമുള്ള കുഞ്ഞിന് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു.  കോയമ്പത്തൂരിൽ നിന്ന് പാലക്കാടെ ചെത്തല്ലൂരിലെ വീട്ടിൽ എത്തിയതായിരുന്നു കുട്ടി.  പനിയെ തുടർന്ന് ആദ്യം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും തുടർന്ന് മഞ്ചേരി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് കുട്ടി മരിച്ചത്. തുടർന്നാണ് ശ്രവം പരിശോധനക്ക് അയച്ചത്.

കൊവിഡ് ബാധിച്ച് മുൻ ഫുട്ബോൾ താരം ഇളയിടത്ത്  ഹംസക്കോയ മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ചു. 61 വയസായിരുന്നു. മുംബൈയിൽ നിന്ന് എത്തിയതായിരുന്നു. കുടുംബത്തിലെ 5 പേർക്കും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവരും ഹംസക്കോയക്ക് ഒപ്പം മുംബൈയിൽ നിന്ന് എത്തിയതാണ്.

Contact the author

Web Desk