വയനാട് തിരുനെല്ലിയിൽ ക്വാറന്റീനിലായിരുന്ന യുവാവ് മുങ്ങി. കർണാടകയിൽ നിന്ന് അനധികൃതമായി എത്തിയ കോട്ടയം വാകത്താനം സ്വദേശിയാണ് കടന്നുകളഞ്ഞത്. തോൽപ്പെട്ടി ചെക്ക് പോസ്റ്റ് വഴിയാണ് ഇയാൾ സംസ്ഥാനത്തെത്തിയത്. തുടർന്നാണ് ഇയാളെ സർക്കാർ ക്വാറന്റീനിൽ പ്രവേശിപ്പിച്ചത്. ഭക്ഷണവുമായി ആളെത്തിയപ്പോഴാണ് ഇയാൾ മുങ്ങിയ വിവരം അറിയുന്നത്. തിരുനെല്ലിയിലും പരിസര പ്രദേശത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരുനെല്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുനെല്ലിയിൽ ക്വാറന്റീനിലായിരുന്ന യുവാവ് മുങ്ങി