LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചവരിൽ റിമാന്റ് പ്രതിയും ഭിക്ഷാടകനും

 മലപ്പുറം ജില്ലയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരെല്ലാം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കു പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തി മഞ്ചേരിയില്‍ ഐസൊഇതില്‍ ആറ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. രണ്ട്  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരെല്ലാം മഞ്ചേരി  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  ചികിത്സയിലാണ്.
ഇവര്‍ക്കു പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തി മഞ്ചേരിയില്‍ ഐസൊലേഷനിലുള്ള രണ്ട് പാലക്കാട് സ്വദേശികള്‍ക്കും  രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എടപ്പാളില്‍ ഭിക്ഷാടനം നടത്തുന്ന സേലം സ്വദേശി 80 കാരന്‍, കുറ്റിപ്പുറം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജൂണ്‍ ഒന്നിന് അറസ്റ്റിലായ കുറ്റിപ്പുറം പുഴമ്പുറം സ്വദേശി 43 കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. കുറ്റിപ്പുറം സ്വദേശിയെ റിമാന്‍ഡിനു മുമ്പായി നടത്തിയ വൈദ്യ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
മെയ് 26 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തുവ്വൂര്‍ ആമപ്പൊയില്‍ സ്വദേശിനി ഗര്‍ഭിണിയായ 30 വയസുകാരി, ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി ജൂണ്‍ ഒന്നിന് വീട്ടിലെത്തിയ മലപ്പുറം കോട്ടപ്പടി ഇത്തിള്‍പ്പറമ്പ് സ്വദേശി 43 കാരന്‍, നൈജീരിയയിലെ ലാവോസില്‍ നിന്ന് കൊച്ചി വഴി മെയ് 31 ന് എത്തിയ പുലാമന്തോള്‍ കട്ടുപ്പാറ സ്വദേശി 36 കാരന്‍, മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ മെയ് 27 ന് കൊച്ചി വഴിയെത്തിയ വട്ടംകുളം കുറ്റിപ്പാല സ്വദേശി 25 കാരന്‍, ജിദ്ദയില്‍ നിന്ന് ജൂണ്‍ രണ്ടിന് കരിപ്പൂരിലെത്തിയ നിറമരുതൂര്‍ സ്വദേശി 44 കാരന്‍, മെയ് 20 ന് ദുബായില്‍ നിന്ന് കൊച്ചി വഴിയെത്തിയ ചങ്ങരംകുളം കോക്കൂര്‍ സ്വദേശി 30 കാരന്‍, മുംബൈയില്‍ നിന്ന് മെയ് 26 ന് സ്വകാര്യ വാഹനത്തില്‍ എത്തിയ മംഗലം ചേങ്ങര സ്വദേശി 65 വയസുകാരന്‍, പ്രത്യേക വിമാനത്തില്‍ ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്ന് ബാംഗ്ലൂര്‍ വഴിയെത്തിയ തിരൂര്‍ മേല്‍മുറി സ്വദേശി 20 കാരന്‍, ദുബായില്‍ നിന്ന് മെയ് 31 ന് കരിപ്പൂരിലെത്തിയ തിരൂര്‍ വെട്ടം സ്വദേശിനി 25 വയസുകാരി, ജൂണ്‍ ഒന്നിന് റിയാദില്‍ നിന്ന് തിരുവനന്തപുരം വഴി നാട്ടിലെത്തിയ എ.ആര്‍. നഗര്‍ കുന്നുംപുറം സ്വദേശി 35 കാരന്‍ എന്നിവരാണ് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍. ജൂണ്‍ രണ്ടിന് അബുദബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ പാലക്കാട് പട്ടാമ്പി കൊടുമുണ്ട സ്വദേശി 33 കാരനും ജൂണ്‍ രണ്ടിന് ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയ പാലക്കാട് കുലുക്കല്ലൂര്‍ മുളയങ്കാവ് സ്വദേശി 29 കാരനും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും മഞ്ചേരി  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജില്ലയില്‍ ഇന്ന്  821 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 12,242 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 266 പേര്‍  വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 251 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും ആറ് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരുമാണ് ചികിത്സയിലുള്ളത്. 10,487 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,489 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ 122 പേരാണ്  നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ നാല് പാലക്കാട് സ്വദേശികളും തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടും. ജില്ലയില്‍ ഇതുവരെ 182 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ 4,338 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 510 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More