ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,668 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെ 10,682 ഉം വെള്ളിയാഴ്ച 9,889 ഉം വ്യാഴാഴ്ച 9,633 ഉം ബുധനാഴ്ച 8,485 ഉം ചൊവ്വാഴ്ച 8,097 ഉം പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.
ചൊവ്വാഴ്ചയും തൊട്ടുമുന്‍പുള്ള നാലു ദിവസങ്ങളിലും 8000 ത്തിനു മുകളില്‍ തുടര്‍ന്നിരുന്ന പ്രതിദിന രോഗീ വര്‍ദ്ധന, വ്യാഴം, വെള്ളി ദിവസങ്ങളിലായി10,000 ത്തിനു തൊട്ടുതാഴെ എത്തി. ഇന്നലെ അത് 10,682 ആയി കുത്തനെ വര്‍ദ്ധിച്ച്. പ്രതിദിന നിരക്കില്‍ റെക്കോര്‍ഡ് ഇട്ടു. ഇന്ന് വീണ്ടും അല്പം കുറഞ്ഞെങ്കിലും10,000 തൊട്ടുമുകളിലും താഴെയുമായി പ്രതിദിന രോഗീ വര്‍ദ്ധന സ്ഥിരത നിലനിര്‍ത്തുകയാണ്. ക്രമാനുഗതമായ വര്‍ദ്ധനവാണ് പുതിയ രോഗികളുടെ നിരക്കില്‍ കാണാനാവുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയിലെ രോഗികളുടെ എണ്ണം 2,46,622 ആയി. കൊവിഡ് -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇറ്റലിയെ പിന്തള്ളി ആറാമതെത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 296 പേരാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ 287 ഉം വ്യാഴാഴ്ച 259 ഉം പേരുമാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടത്.
പ്രതിദിന മരണനിരക്ക് ഈ ആഴ്ചയിലാകെ ഏകദേശം ഈ നിരക്കില്‍ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 6,946 ആയി. 1,18,695 പേര് ഇതിനകം രോഗ വിമുക്തി നേടി.