LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്തെ 16 -ാമത് കൊവിഡ്‌ മരണം തൃശൂരില്‍

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരിലെ 87 കാരനായ കുണ്ടലിയുര്‍ വഴിനടക്കല്‍ കുമാരനാണ് കൊവിഡ്‌ ബാധിച്ച് മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ശ്വാസ തടസ്സം അധികരിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരികയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ഉടനെ മരണം സംഭവിച്ചതായാണ് വിവരം. ഇതോടെ സംസ്ഥാനത്ത് കൊവിഡ്‌-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 16 ആയി.

ശ്വാസതടസ്സവും ന്യുമോണിയയും മൂലം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കുമാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ ഹൃദയ സംബന്ധമായ പ്രശ്നങ്ങളും വന്നിരുന്നു. കൊവിഡ്‌ ടെസ്റ്റ്‌ പോസിറ്റീവ് ആയതിനെ തുടര്‍ന്ന്  മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തിന് കൊറോണ ബാധയുണ്ടായത്‌ എവിടെ നിന്നാണ് എന്നതിനെ സംബന്ധിച്ച് അന്വേഷിച്ചു വരികയാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ്‌ മരണം നടന്നതോടെ ആശുപത്രിയിലെ 40 പേരെ നിരീക്ഷണത്തിലാക്കി.  

Contact the author

Web Desk