ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,864 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെ 9,668 ഉം ശനിയാഴ്ച 10,682 ഉം വെള്ളിയാഴ്ച 9,889 ഉം വ്യാഴാഴ്ച 9,633 ഉം ബുധനാഴ്ച 8,485 ഉം ചൊവ്വാഴ്ച 8,097 ഉം പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ക്രമാനുഗതമായ വര്‍ദ്ധനവാണ് പ്രതിദിന രോഗീ നിരക്കില്‍ കാണുന്നത്.
മേല്‍ സൂചിപ്പിച്ച വിധം ചൊവ്വാഴ്ചയും തൊട്ടുമുന്‍പുള്ള നാലു ദിവസങ്ങളിലും 8000 ത്തിനു മുകളില്‍ തുടര്‍ന്നിരുന്ന പ്രതിദിന രോഗീ വര്‍ദ്ധന, വ്യാഴം, വെള്ളി ദിവസങ്ങളിലായി10,000 ത്തിനു തൊട്ടുതാഴെ എത്തിയത്. ശനിയാഴ്ചയോടെ അത് 10,682 ആയി കുത്തനെ വര്‍ദ്ധിച്ച്. പ്രതിദിന നിരക്കില്‍ റെക്കോര്‍ഡ് ഇട്ടു. ഇപ്പോള്‍ പതിനോരായിരത്തിനു തൊട്ടു താഴെ നില്‍ക്കുകയാണ്. രണ്ടോ മൂന്നോ ദിവസം ഒരു നിരക്കില്‍ ഏകദേശം സ്ഥിരത നിലനിര്‍ത്തി കയറിപ്പോകുന്ന സ്ഥിതിയാണുള്ളത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയിലെ രോഗികളുടെ എണ്ണം 2,57,486 ആയി. കൊവിഡ് -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇറ്റലിയെ പിന്തള്ളി ആറാമതെത്തി നില്‍ക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 261 പേരാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ 296 ഉം ശനിയാഴ്ച 287 ഉം വെള്ളിയാഴ്ച 259 പേരുമാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടത്. പ്രതിദിന മരണനിരക്ക് ഈ ആഴ്ചയിലാകെ ഏകദേശം ഈ നിരക്കില്‍ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 7,207 ആയി.1,23,848 പേര് ഇതിനകം രോഗ വിമുക്തി നേടി.