LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോവിഡു കാലത്തും അവര്‍ 'ഓപ്പറേഷൻ ലോട്ടസ്സി'ലാണ് - കെ.ടി. കുഞ്ഞിക്കണ്ണന്‍

കോവിഡു കാലത്തും "ഓപ്പറേഷൻ ലോട്ടസ്സി "ലാണ് മോഡിയും അമിത്ഷായും. ചാക്കിട്ടുപിടുത്തവും കുതിരക്കച്ചവടവും ഒരു തുടർക്കഥ പോലെ തുടരുകയാണവർ. കോൺഗ്രസ്സിൽ നിന്നും എംഎൽഎമാർ ബിജെപിയിലേക്ക് ഒഴുകുകയാണ്. ഗുജറാത്തിൽ നിന്നും രാജസ്ഥാനിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറുന്നുവെന്നാണ് സൂചന. ആസന്നമായ രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചാണ് ബിജെപി നേതൃത്വം കോൺഗ്രസുകാരായ എംഎൽഎമാരെ ചാക്കിട്ടുപിടുത്തം തുടങ്ങിയിരിക്കുന്നത്.

ഗുജറാത്തിൽ നിന്നും 3 കോൺഗ്രസ് എംഎൽഎ മാരെയാണ് ബിജെപിക്കാർ റിസോർട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചിരിക്കുന്നത്. ഒരു കാര്യം സമാധാനിക്കാം. എല്ലാവരെയും സാമൂഹ്യ അകലം പാലിച്ചുകൊണ്ടാണ് നല്ലവരായ കുതിരകച്ചവടക്കാർ താമസിപ്പിച്ചിരിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറയുന്നത് തൻ്റെ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുവെന്നാണ്. മഹാരാഷ്ട്രയിൽ  പല കോൺഗ്രസ് എംഎൽഎമാരും വാലുപൊക്കിക്കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

കോൺഗ്രസ്സുകാരെ ചാക്കിട്ടു പിടിക്കാൻ വെളുത്തതും കറുത്തതുമായ പണമിറക്കി കളി തുടരുകയാണ് ബിജെപിക്കാർ. ഇന്ത്യൻ ജനാധിപത്യം കോർപ്പറേറ്റുകൾ ഒഴുക്കി കൊടുക്കുന്ന പണത്തിൽ മുങ്ങിത്താഴുകയാണ്. യാതൊരുവിധ പ്രത്യയശാസ്ത്ര പ്രതിബദ്ധതയും ആദർശനിഷ്ഠയുമില്ലാത്ത കോൺഗ്രസ്  രാഷട്രീയത്തിൻ്റെ ദുരന്തം മാത്രമായി ഇതു തള്ളിക്കളയാനാവില്ല.  കോർപ്പറേറ്റ് പണവും വർഗീയതയും ചേർന്ന മോണിറ്ററിസ്റ്റ് നയങ്ങളും രാഷ്ട്രീയവും ജനാധിപത്യത്തിനും പാർലിമെൻ്ററി സംവിധാനങ്ങൾക്കും നേരെ ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിയാണിത്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More