തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിലുള്ള നഴ്സുമാരുടെ ക്വാറന്റീൻ ഒഴിവാക്കി. ഡ്യൂട്ടിക്ക് ശേഷമുള്ള 14 ദിവസത്തെ ക്വാറന്റീനാണ് ഒഴിവാക്കിയത്. ഉത്തരവിൽ മെഡിക്കൽ കോളേജിലെ നഴ്സുമാർ പ്രതിഷേധിച്ചു. കൊവിഡ് ആശുപത്രിയിൽ ജോലിചെയ്യുന്നവർക്ക് തുടർച്ചയായി 12 ദിവസത്തോളം ജോലിയും രണ്ടാഴ്ചത്തെ ക്വാറന്റീനുമായിരുന്നു നടപ്പുരീതി. ഇത് മാറ്റി പതിവ് ഡ്യൂട്ടിയിലേക്ക് പോകാനാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.
ഐസിയു ഡ്യൂട്ടിയിലുള്ളവർക്ക് മാത്രം 7 ദിവസം ക്വാറന്റൈൻ അനുവദിച്ചാൽ മതിയെന്നാണ് പുതിയ നിർദ്ദേശം. കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവർത്തകർ മറ്റ് വാർഡുകളിൽ തുടർന്നുള്ള ദിവസങ്ങളിൽ പോകേണ്ടി വരുന്നത് അപകടകരമായ സാഹചര്യം ഒരുക്കമെന്നാണ് നഴ്സുമാരുടെ വാദം. ഐസിഎംആറന്റെ നിർദ്ദേശപ്രകാരമാണ് സർക്കുലറെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.