LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊല്ലപ്പെട്ട ഷീബയുടെ ഭർത്താവ് സാലിയുടെ ആരോ​ഗ്യനില ​ഗുരുതരം

കോട്ടയം താഴത്തങ്ങാടിയിൽ കൊല്ലപ്പെട്ട ഷീബയുടെ ഭർത്താവ് സാലിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു. പ്രതി ബിലാലിന്റെ ആക്രമണത്തിൽ  തലക്ക് ​പരുക്കേറ്റ സാലി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സാലിയുടെ നില ​ഗുരുതരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ല. കൂടാതെ ഹൃദയം കിഡ്നി എന്നീ അവയവങ്ങളുടെ പ്രവർത്തനവും തകരാറിലാണ്.

മെഡിക്കൽ കോളേജിലെ ന്യൂറോസർജറി വിഭാ​ഗത്തിലെ ഐസിയുവിലാണ് സാലിയുള്ളത്. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. പ്രതിയായ ബിലാൽ ടീപ്പോയുടെ കാൽ കൊണ്ടാണ് സാലിയെ അടിച്ചത്. 4 തവണയാണ് തലക്ക് അടിയേറ്റത്. അടിയുടെ ആഘാതത്തിൽ തലച്ചോറിനാണ് ​ഗുരുതരമായ ക്ഷതം ഏറ്റത്. സാലിയെയും ഭാര്യ ഷീബയെയും അക്രമിച്ച് പ്രതി ബിലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More