യുഎഇയിൽ കൊവിഡ് ബാധിച്ച് മലയാള സിനിമാ നിർമാതാവും വ്യവസായിയും ആയിരുന്നയാൾ മരിച്ചു. ശങ്കരൻ കുഴി വീട്ടിൽ ഹസൻ അലിയാണ് മരിച്ചത്. 50 വയസ്സായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് ഷാർജ അൽഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് റാസൽഖൈമയിലെ സെയ്ഫ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു. വസ്ത്ര വിപണന രംഗത്തും ഹസൻ അലി സജീവമായിരുന്നു. ബിസിനസ് ആവശ്യത്തിന് സർന്ദർശക വിസയിൽ യുഎഇയിൽ എത്തിയതായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം റാസൽഖൈമയിൽ കബറടക്കം നടന്നു.
കൊവിഡ് ബാധിച്ച് സിനിമാ നിർമാതാവ് മരിച്ചു