LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓസ്കാര്‍: പാരസൈറ്റ് മികച്ച ചിത്രം, റെനി സെല്‍വഗറും വാക്കിന്‍ ഫീനിക്‌സും മികച്ച നടീനടന്മാര്‍

Parasite director Bong Joon-ho

92-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം, മികച്ച തിരക്കഥ, വിദേശഭാഷാ ചിത്രം, മികച്ച സംവിധായകൻ എന്നിങ്ങനെ നാലു പ്രധാന പുരസ്‌കാരങ്ങള്‍ നേടിയ പാരസൈറ്റ് എന്ന കൊറിയൻ ചിത്രമാണ് ഓസ്കാർ വേദിയില്‍ തിളങ്ങിയത്. ആദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്‌കാറില്‍ പുരസ്‌കാരം കരസ്ഥമാക്കുന്നത്.

ജോക്കര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് വാക്കിന്‍ ഫീനിക്‌സ് മികച്ച നടനും, ജൂഡി എന്ന ചിത്രത്തിലൂടെ റെനി സെല്‍വഗര്‍ മികച്ച നടിയുമായി. മാരേജ് സ്‌റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലോറ ഡെന്‍ നേടി. നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു മാരേജ് സ്‌റ്റോറി. വിവാഹ മോചനം നേടുന്ന ദമ്പതികളുടെ കഥ പറയുന്ന ചിത്രമാണിത്. ബ്രാഡ് പിറ്റ് ആണ് മികച്ച സഹ നടന്‍. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.

മറ്റു പ്രധാന പുരസ്കാരങ്ങള്‍:

  • Best animated feature: Toy Story 4
  • Best animated short: Hair Love
  • Best original screenplay: Parasite
  • Best adapted screenplay: Jojo Rabbit
  • Best live action short: The Neighbours’ Window
  • Best production design: Once Upon a Time in Hollywood
  • Best costume design: Little Women
  • Best documentary: American Factory
  • Best documentary short: Learning to Skateboard in a Warzone (If you’re a Girl)
  • Best cinematography: 1917
  • Best film editing: Ford v Ferrari
  • Best international feature film: Parasite
  • Best original score: Joker
  • Best original song: I’m Gonna Love Me Again, Rocketman
Contact the author

International Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More