ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,442 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെ 10,864 ഉം ഞായറാഴ്ച 9,668 ഉം ശനിയാഴ്ച 10,682 ഉം വെള്ളിയാഴ്ച 9,889 ഉം വ്യാഴാഴ്ച 9,633 ഉം ബുധനാഴ്ച 8,485 ഉം ചൊവ്വാഴ്ച 8,097 ഉം പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ക്രമാനുഗതമായ വര്‍ദ്ധനവാണ് പ്രതിദിന രോഗീ നിരക്കില്‍ കാണുന്നത്. എന്നാല്‍ ഇന്നത്തെ നിരക്ക് കഴിഞ്ഞ വ്യാഴാഴ്ച്ചക്ക് മുന്‍പുള്ള നിരക്കിലേക്ക് താഴ്ന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ കൊവിഡ് -19 രോഗീ നിരക്ക് ഉയര്‍ന്ന എല്ലാ രാഷ്ട്രങ്ങളിലും ഈ കയറ്റിറക്കങ്ങള്‍ പതിവാണെന്ന് ഡാറ്റ വിശകലനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ട് ഒരു ദിവസത്തെ നിരക്ക് വെച്ച് ട്രെന്‍ഡ് പ്രവചിക്കാന്‍ കഴിയില്ല.
ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയിലെ രോഗികളുടെ എണ്ണം 2,65,928 ആയി. കൊവിഡ് -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇറ്റലിയെ പിന്തള്ളി ആറാമതെത്തി നില്‍ക്കുകയാണ്. അടുത്ത നാലുദിവസത്തിനകം ലോക പട്ടികയില്‍ ബ്രിട്ടനെയും പെറുവിനെയും മറികടന്നു ഇന്ത്യ നാലാം സ്ഥാനത്തെത്താനാണ് സാധ്യത.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 266 പേരാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ 261 ഉം ഞായറാഴ്ച 296 ഉം ശനിയാഴ്ച 287 ഉം വെള്ളിയാഴ്ച 259 പേരുമാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടത്. പ്രതിദിന മരണനിരക്ക് കഴിഞ്ഞ ഒരാഴ്ചയിലാകെ ഏകദേശം ഈ നിരക്കില്‍ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 7,473 ആയി.1,29,095 പേര് ഇതിനകം രോഗ വിമുക്തി നേടി.