LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌ -19: ലോകത്ത് പ്രതിദിന മരണനിരക്ക് 3786 (ശരാശരി) ആയി കുറഞ്ഞു

കൊവിഡ്-19 മൂലം ലോകത്ത് കഴിഞ്ഞ 48 മണിക്കൂറിനകം 7,624 പേരാണ് ലോകത്താകെ മരണപ്പെട്ടത്. തൊട്ടുമുന്‍പത്തെ  48 മണിക്കൂറില്‍ 7,521  പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 5000 ത്തിനും 5500 നും ഇടയിലാണ് ലോകത്താകെയുള്ള കൊവിഡ് പ്രതിദിന മരണ നിരക്ക്. എന്നാല്‍ കഴിഞ്ഞ നാലു ദിവസങ്ങളിലെ പ്രതിദിന മരണനിരക്കിലെ (ശരാശരി) 3786 ആയി കുറഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 4,13,731ആയി. 

പൊതുവില്‍ ലോകത്ത് കൊവിഡ്‌-19 മരണനിരക്ക് കുറയുകയാണ്. അതേസമയം രോഗികളുടെ എണ്ണം വലിയതോതില്‍ കൂടുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 2,37,753 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരുലക്ഷത്തിനു മുകളില്‍ ദിനംപ്രതി പുതിയ രോഗികളുണ്ടാകുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി പുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച നിരക്ക് 1,30,000 വരെ ഉയര്‍ന്നു.

അതേസമയം ഈ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് താഴുന്നുവെന്നത് ലോകമാകെ കൊവിഡ്‌ -19 നെതിരെ നടത്തുന്ന ശക്തവും നിരന്തരവുമായ പ്രവര്‍ത്തങ്ങളുടെ വിജയമായി കാണാന്‍ കഴിയും. ഏറ്റവും പുതിയ കണക്കനുസരിച്ച് 73,23,761 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 54,023 പേരാണ് നിലവില്‍ കൊവിഡ്‌-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 36,03,893 പേര്‍ ഇതിനകം രോഗവിമുക്തരായി. 33,06,137 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Contact the author

Web Desk