LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'എറണാകുളംകാർ എല്ലാം ക്രിമിനലൈസ് ചെയ്യും': ജി. സുധാകരൻ

പാലാരിവട്ടം പാലം പുനർനിർമ്മിക്കുന്നത് സംബന്ധിച്ചുള്ള തർക്കത്തിൽ സുപ്രീം കോടതി വിധി എന്തായാലും സർക്കാർ അം​ഗീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. വിധിക്കെതിരെ അപ്പീൽ പോകില്ലെന്നും സുധാകരൻ നിയമസഭയിൽ വ്യക്തമാക്കി. പാലാരിവട്ടം പാലത്തിൽ പുനരുദ്ധാരണം സംബന്ധിച്ച് പി. ടി. തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാലത്തിന് ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം ഭാരപരിശോധ നടത്തിയാൽ പാലത്തിന് വിള്ളൽ ഉണ്ടാകും. ഇത് കൊണ്ടാണ് ഹൈക്കോടതി നിർദ്ദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. എറണാകുളംകാർ എല്ലാം ക്രിമിനലൈസ് ചെയ്യും. മറ്റൊരിടത്തും ഈ പ്രശ്നം ഇല്ല. വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടാകുന്ന സ്ഥിതിയാണുള്ളതെന്നും ജി. സുധാകരൻ അഭിപ്രായപ്പെട്ടു.

Contact the author

Web Desk