കുവൈത്തിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി സൈയ്തലവിയാണ് മരിച്ചത്. 57 വയസായിരുന്നു അസുഖം ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 12.30 യോടെയായിരുന്നു മരണം. ഫർവാനിയയിൽ ഷിഫാ അൽ ജസീറാ ഒപ്പ്റ്റിക്കൽസിലെ ജീവനക്കാരനായിരുന്നു. ഫാത്തിമയാണ് ഭാര്യ. നാല് ആൺകുട്ടികളുണ്ട്. ഇതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 39 ആയി
കുവൈത്തിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു