വാഷിംഗ്ടണ്‍: അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 982 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ഇന്നലെ 1679 പേരാണ് മരണമടഞ്ഞത്. ഇത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കൂടിയ നിരക്കാണ്. തൊട്ടുമുന്‍പുള്ള രണ്ടു ദിവസങ്ങളില്‍ ശരാശരിയെടുത്താല്‍ 500 നു തൊട്ടു മുകളിലായിരുന്നു മരണനിരക്ക്. എന്നാല്‍ കഴിഞ്ഞ വാരത്തില്‍ ശനിയാഴ്ച മുതല്‍ പുറകോട്ട് ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ യഥാക്രമം 1,215, 1,037, 1083, 1,134 എന്നിങ്ങനെയായിരുന്നു പ്രതിദിന മരണനിരക്ക്. ഈ നിരക്കിലേക്ക് അമേരിക്കയിലെ പ്രതിദിന മരണ നിരക്ക് തിരിച്ചുപോകുന്നതിന്റെ സൂചനയാണ് ഇന്നലത്തെയും ഇന്നത്തെയും നിരക്കിലുള്ള വര്‍ദ്ധന.
ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,15,130 ആയി, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 20,852 ആണ്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,66,401 ആയി. ഇതില്‍8,08,494 പേര് സുഖം പ്രാപിച്ചു.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 30,680 ആയി. 4,01,333 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 12,467 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗീ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,67,678 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 4,870 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 1,39,931 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.65,182 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 5,955 പേര് മരണപ്പെട്ടു. ഫ്ലോറിഡ -2,803, മസ്സാച്ചുസെറ്റ്സ് 7,454 ലൂസിയാന -2,974, ഇല്ലിനോയിസ് -6,095, ജോര്‍ജ്ജിയ -2,329 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ ഇതുവരെ 1,184 പേരാണ് മരണപ്പെട്ടത്.