കൊവിഡ്-19 മൂലം ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 5289 പേരാണ് ലോകത്താകെ മരണപ്പെട്ടത്. ഇത് കഴിഞ്ഞ നാലു ദിവസങ്ങളേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ നാലു ദിവസങ്ങളിലെ പ്രതിദിന മരണനിരക്കിലെ (ശരാശരി) 3786 ആയിരുന്നു. ഈ ശുഭപ്രതീക്ഷക്കിടയിലാണ് ഇന്ന് മരണ നിരക്ക് കൂടിയത്. കൊവിഡ് -19 പ്രതിദിന ഡാറ്റ ഏറ്റക്കുറച്ചിലുകള്‍ പതിവായതിനാല്‍ ഒരു ദിവസത്തെ ടാറ്റ വിശകലനത്തിനുള്ള സൂചനയായി എടുക്കാന്‍ കഴിയില്ല. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 4,19,020 ആയി.
പൊതുവില്‍ ലോകത്ത് കൊവിഡ്-19 മരണനിരക്ക് കുറയുകയാണ്. അതേസമയം രോഗികളുടെ എണ്ണം വലിയതോതില്‍ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,34,885 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരുലക്ഷത്തിനു മുകളില്‍ ദിനംപ്രതി പുതിയ രോഗികളുണ്ടാകുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി പുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്നത്തേത് റെക്കോര്‍ഡ് വര്‍ദ്ധനവാണ്.
അതേസമയം ഈ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് താഴുന്നുവെന്നത് ലോകമാകെ കൊവിഡ് -19 നെതിരെ നടത്തുന്ന ശക്തവും നിരന്തരവുമായ പ്രവര്‍ത്തങ്ങളുടെ വിജയമായി കാണാന്‍ കഴിയും. ഏറ്റവും പുതിയ കണക്കനുസരിച്ച് 74,58,646 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 53,883 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 37,51,971 പേര് ഇതിനകം രോഗവിമുക്തരായി. 32,87,655 പേര് നിലവില്‍ ചികിത്സയിലാണ്.