LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന രോ​ഗി മരിച്ചു

മഞ്ചേരി മെഡിക്കൽ കോളേജിൽ  കൊവിഡ് നിരീക്ഷണത്തിലായിരുന്ന രോ​ഗി മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുൾ മജീദാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ലക്ഷണത്തെ തുടർന്നാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. മരണ കാരണം ഇതുവരെ സ്ഥീരീകരിച്ചിട്ടില്ല. കൊവിഡ് പരിശോധനക്കായി സ്രവം അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമെ കബറടക്കം സംബന്ധിച്ച് തീരുമാനം എടുക്കും.

Contact the author

Web Desk