LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്ത് രോഗികളുടെ എണ്ണം 3 ലക്ഷം കവിഞ്ഞു.

ഡല്‍ഹി: കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനകം 11,320 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 3,09,603 ലെത്തി. ഇന്നലെ (വെള്ളി) 2,98,283 എന്ന രോഗീ സംഖ്യയോടെ കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ  രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ഇന്ത്യ, ഇന്ന് വീണ്ടും റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെ കുതിപ്പ് തുടരുകയാണ്.

രാജ്യത്തെ കൊവിഡ്‌ രോഗികളുടെ ക്രമാതീതമായ ഈ വര്‍ദ്ധന വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ലോകത്ത് ക്രമാതീതമായി രോഗികള്‍ വര്‍ദ്ധിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കാര്യത്തില്‍ ഡബ്ല്യു.എച്ച്.ഒ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സംസ്ഥാനങ്ങള്‍ക്ക് കടുത്ത ജാഗ്രത നിര്‍ദ്ദേശങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.

ലോകരാജ്യങ്ങളുടെ പട്ടികയില്‍ 5, 6 സ്ഥാനങ്ങളിലേക്ക് തള്ളപ്പെട്ട ബ്രിട്ടന്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളുടെ ആകെ രോഗീ സംഖ്യയുടെ കുതിപ്പ് വളരെയധികം കുറഞ്ഞിട്ടുണ്ട്. വളരെ വൈകി മാത്രം കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ പക്ഷെ പ്രതിദിന രോഗീ വര്‍ദ്ധന, പട്ടികയില്‍ മുകളില്‍ നിന്നിരുന്ന ബ്രിട്ടന്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളേക്കാള്‍ വളരെ കൂടുതലാണ്. ദിനംപ്രതിയുള്ള രോഗീ വര്‍ദ്ധന ഇന്നലെയും ഇന്നുമായി 11,000 ത്തിലെത്തി നില്‍ക്കുകയാണ്.

എന്നാല്‍ ബ്രിട്ടനില്‍ ഇത് 2000 വും സ്പെയിനില്‍ ഇത് 500-ല്‍ താഴെയുമാണ്. ഇക്കാരണത്താലാണ് ഇന്ത്യ ഒന്നരമാസം മുന്‍പുവരെ കൊവിഡ്‌ താണ്ഡവമാടിയ ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളെ വളരെ പെട്ടെന്ന് പിറകിലാക്കി രോഗീ സംഖ്യയില്‍ ലോക പട്ടികയില്‍ നാലാസ്ഥാനത്തേക്ക് കൂപ്പുകുത്തിയത്. ഈ നില നീണ്ട ദിവസങ്ങള്‍ തുടരും. കാരണം തൊട്ടു മുകളിലുള്ള റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ പ്രതിദിന രോഗീ വര്‍ദ്ധന ഇന്ത്യയേക്കാള്‍ വളരെ കൂടുതലാണ്. 

രാജ്യത്തെ കൊവിഡ്‌ മരണം 8 890 ആയി. ഇതിനകം 1,54,231 രോഗവിമുക്തരായി. 1,63,121 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌ -19 വ്യാപനം രൂക്ഷമായിരിക്കുന്നത്.  

Contact the author

Web Desk