ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ചതിന് അടൂര്‍ പ്രകാശ് എം പിക്കെതിരെ പൊലീസ് വീണ്ടും കേസെടുത്തു. നെടുമങ്ങാട് ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതിന്റെ പേരിലാണ് കേസ്. 70 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കെഎസ് ശബരീനാഥൻ എംഎൽഎക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. സർക്കാർ ഓഫീസിൽ അക്രമം കാണിച്ചെന്ന് ആരോപിച്ചാണ് ശബരീ നാഥനെതിരെ കേസ് എടുത്തത്. അടൂർ പ്രകാശാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.
നെടുമങ്ങാട് കോടതി സമുച്ചയത്തിന് മുന്‍പില്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തതിന്റെ പേരിലാണ് ആദ്യം അടൂർ പ്രകാശിനെതിരെ കേസ്ലോ എടുത്തത്. ലോക്ക്ഡൗണ്‍ മാര്‍ഗരേഖ ലംഘിച്ചതിനായിരുന്നു കേസ്. ലോയേഴ്‌സ് കോണ്‍ഗ്രസാണ് കിറ്റ് വിതരണ പരിപാടി സംഘടിപ്പിച്ചത്. ഇതേ തരത്തിൽ പൊതുപരിപാടി സംഘടിപ്പിച്ച കടകംപള്ളി സുരേന്ദ്രനെതിരെ കേസ് എടുക്കാത്തതിന്റെ പേരിൽ കോൺഗ്രസ് പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു.