LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചര്‍ച്ചിലിന്റെ പ്രതിമ മ്യൂസിയത്തിലേക്ക് മാറ്റണം; ചെറുമകള്‍

വംശീയതക്കെതിരായ പ്രതിഷേധം തുടരുകയാണെങ്കില്‍ വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമ സംരക്ഷിക്കാൻ ഒരു മ്യൂസിയത്തിലേക്ക് മാറ്റേണ്ടിവരുമെന്ന് അദ്ദേഹത്തിന്‍റെ ചെറുമകള്‍. ചര്‍ച്ചിലിനെ വളരെ കുഴപ്പക്കാരനായി പരക്കെ നോക്കിക്കാണുന്നുണ്ടെങ്കിലും ദശലക്ഷക്കണക്കിന് ആളുകൾക്ക് അദ്ദേഹം വീരനാണെന്ന് എമ്മ സോംസ് ബിബിസിയോട് പറഞ്ഞു. 

1940 മുതൽ 1945 വരെയും 1951 മുതൽ 1955 വരെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനായിരുന്നു സർ വിൻസ്റ്റൺ ലിയൊനാർഡ് സ്പെൻസർ-ചർച്ചിൽ. 

ജോർജ് ഫ്ലോയ്ഡിന്റെ മരണത്തെത്തുടർന്ന് യു.എസിൽ ആരംഭിച്ച പ്രതിഷേധങ്ങളുടെ ചുവടുപിടിച്ച് ബ്രിട്ടനിലും പ്രതിഷേധം രൂക്ഷമായതോടെയാണ് ലണ്ടനിലെ പാർലമെന്റ് ചത്വരത്തിൽ സ്ഥാപിച്ച പ്രതിമകൾക്ക് സംരക്ഷണ കവചം ആവശ്യമാണെന്ന ആവശ്യം ശക്തമായത്. 

അടിമക്കച്ചവടക്കാരുടെയും അടിച്ചമർത്തലിൻറെപേരിൽ കുപ്രസിദ്ധി നേടിയവരുടെയും സ്മാരകങ്ങളും പ്രതിമകളുമാണ് പ്രതിഷേധക്കാർ വ്യാപകമായി ലക്ഷ്യമിടുന്നതും ബലംപ്രയോഗിച്ച് നീക്കുകയും ചെയ്യുന്നത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More