കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനകം 3952 പേരാണ് ലോകത്താകെ മരണപ്പെട്ടത്. ഇന്നലെയിത് 4008 ആയിരുന്നു. വെള്ളി, വ്യാഴം ദിവസങ്ങളിലെ നിരക്ക് 5000 ത്തിനു മുകളിലായിരുന്നു. അതിനു മുന്‍പുള്ള നാലു ദിവസങ്ങളിലെ പ്രതിദിന മരണനിരക്കിലെ (ശരാശരി) 3786 ആയിരുന്നു. ഈ ശുഭപ്രതീക്ഷക്കിടയിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മരണ നിരക്ക് കൂടിയത്. കൊവിഡ് -19 പ്രതിദിന ഡാറ്റ ഏറ്റക്കുറച്ചിലുകള്‍ പതിവായതിനാല്‍ രണ്ടു ദിവസത്തെ ഡാറ്റ വിശകലനത്തിനുള്ള സൂചനയായി എടുക്കാന്‍ കഴിയില്ല. എന്നാല്‍ ഇന്നലെയും ഇന്നുമായി വീണ്ടും മരണനിരക്ക് കുറഞ്ഞിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 4,32,200 ആയി.
പൊതുവില്‍ ലോകത്ത് കൊവിഡ്-19 മരണനിരക്ക് കുറയുകയാണ്. അതേസമയം രോഗികളുടെ എണ്ണം വലിയതോതില്‍ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,27,782 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയും തൊട്ടു മുന്‍ദിവസവും യഥാക്രമം 1,15,888, 1,58,414 പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി പുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം ഈ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് താഴുന്നുവെന്നത് ലോകമാകെ കൊവിഡ് -19 നെതിരെ നടത്തുന്ന ശക്തവും നിരന്തരവുമായ പ്രവര്‍ത്തങ്ങളുടെ വിജയമായി കാണാന്‍ കഴിയും. ഏറ്റവും പുതിയ കണക്കനുസരിച്ച് 78,60,730 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 54,082 ണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 40,35,787 പേര് ഇതിനകം രോഗവിമുക്തരായി. 33,92,743 പേര് നിലവില്‍ ചികിത്സയിലാണ്.