വാഷിംഗ്ടണ്‍: അമരിക്കയില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 2,397 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ഇത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കൂടിയ നിരക്കാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,17,572 ആയി.
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 75,823 ആണ്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 21,42,224 ആയി. ഇതില്‍ 8,54,106 പേര് സുഖം പ്രാപിച്ചു.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 30,874 ആയി. 4,03,809 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 12,696 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗീ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,69,237 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 5,062 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 1,50,267 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.65,836 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 6,013 പേര് മരണപ്പെട്ടു. ഫ്ലോറിഡ -2,928, മസ്സാച്ചുസെറ്റ്സ് 7,576 ലൂസിയാന -3,009, ഇല്ലിനോയിസ് -6,289, ജോര്‍ജ്ജിയ -2,446 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ ഇതുവരെ 1,217 പേരാണ് മരണപ്പെട്ടത്.