LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബ്രിട്ടനില്‍ കൊവിഡ്‌ നിരക്കുകളില്‍ വന്‍കുറവ്, രാജ്യം പുതിയ പ്രതീക്ഷയില്‍

ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 181 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രിട്ടനില്‍ ആകെ മരണപ്പെട്ടവരുടെ എണ്ണം 41,662 ആയി. ഇതുവരെ രാജ്യത്താകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,94,375 ആയി.

കൊവിഡ്‌-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ 4-ാം സ്ഥാനത്തുള്ള  ബ്രിട്ടനില്‍ പ്രതിദിന രോഗീ മരണനിരക്ക് വലിയതോതില്‍ കുറഞ്ഞുവരികയാണ്. യൂറോപ്പില്‍ രോഗം ഏറ്റവും രൂക്ഷമായി നിന്നിരുന്ന ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ പിന്തള്ളി രോഗീസംഖ്യയിലും മരണസംഖ്യയിലും .കുതിപ്പ് നടത്തിയ ബ്രിട്ടന്‍ പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനകളാണ് ഡാറ്റ വിശകലനത്തിലൂടെ കാണാന്‍ കഴിയുന്നത്.

ദിനംപ്രതി 10,000 ത്തിലധികം പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിടത്തുനിന്നാണ് ബ്രിട്ടന്‍ ഇപ്പോഴത്തെ താഴ്ന്ന നിലയിലേക്ക് എത്തിയത് എന്നത് ശ്രദ്ധേയമാണ്. ഇപ്പോള്‍ പ്രതിദിനം 1000 ത്തിനും 2000 ത്തിനും ഇടയിലാണ് പ്രതിദിന രോഗീ വര്‍ദ്ധന. നിരക്കുകള്‍ താഴ്ന്നതോടെ രാജ്യത്തെ വ്യാപാര വ്യാവസായിക മേഖലയിലെ നിയന്ത്രണം കുറച്ചിട്ടുണ്ട്. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ഉദാരമാക്കിയിട്ടുണ്ട്.


Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More