LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെഎസ്ആർടിസി ബസുകളിൽ കൊവിഡ് സുര​ക്ഷ വർദ്ധിപ്പിക്കും

കെഎസ്ആർടിസി ബസുകളിൽ കൊവിഡ് സുര​ക്ഷ വർദ്ധിപ്പിക്കും. കണ്ണൂരിൽ  കെഎസ്ആർടിസി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ഡ്രൈവറുടെ ക്യാബിൻ പ്രത്യേകം  വേർതിരിക്കും. യാത്രക്കാരിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും ​ഗ്ലൗസ്, സാനിറ്റൈസർ, മാസ്ക് എന്നിവ ഉപയോ​ഗിക്കാനും ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും കർശന നിർദ്ദേശം നൽകിയിയിട്ടുണ്ട്. ഇതിന് ആവശ്യമായ സജ്ജീകരണങ്ങൾ ബസുകളിൽ ഒരുക്കും.

കോഴിക്കോട് കണ്ണൂർ കൊച്ചി വിമാനത്താവളങ്ങളും റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ബസുകളിലാണ് ഈ സംവിധാനങ്ങൾ ആദ്യം ഒരുക്കുക. പിന്നീട് മറ്റ് ബസുകളിലും സജ്ജീകരണങ്ങൾ ഏർപ്പെടുത്തും കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി കെഎസ്ആർടിസി ജീവനക്കാരുടെ സുരക്ഷ കർശനമായി നടപ്പാക്കുമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

Contact the author

Web Desk