പാലക്കാട് കൊവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു. കല്ലേക്കാട് സ്വദേശി കബീറാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് കബീറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് വീട്ടിൽ വെളിച്ചം കണ്ടതിനെ തുടർന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് ഇയാൾ സൗദിയിൽ നിന്ന് കേരളത്തിൽ എത്തിയത്. വീട്ടിൽ തനിച്ച് ക്വാറന്റീനിലായിരുന്നു കബീർ. തൊട്ടടുത്ത വീടുകളിലായിരുന്നു ഇയാളുടെ ബന്ധുക്കൾ. മരണകാരണം കണ്ടെത്തിയിട്ടില്ല. സ്രവ പരിശോധനക്ക് ശേഷം സംസ്കാരം സംബന്ധിച്ച് തീരുമാനം എടുക്കും. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പാലക്കാട് കൊവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു.