കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനകം 3,246 പേരാണ് ലോകത്താകെ മരണപ്പെട്ടത്. ഇന്നലെയിത് 3952 ആയിരുന്നു. ശനി, വെള്ളി, ദിവസങ്ങളിലെ നിരക്കുകള്‍ യഥാക്രമം 4008, 5200 എന്നിങ്ങനെയായിരുന്നു. അതിനു മുന്‍പുള്ള നാലു ദിവസങ്ങളിലെ പ്രതിദിന മരണനിരക്കിലെ (ശരാശരി) 3786 ആയിരുന്നു. ഈ ശുഭപ്രതീക്ഷക്കിടയിലാണ് ഇടയ്ക്കുള്ള രണ്ടു ദിവസങ്ങളില്‍ മരണ നിരക്ക് കൂടിയത്. കൊവിഡ് -19 പ്രതിദിന ഡാറ്റ ഏറ്റക്കുറച്ചിലുകള്‍ പതിവായതിനാല്‍ രണ്ടു ദിവസത്തെ ഡാറ്റ വിശകലനത്തിനുള്ള സൂചനയായി എടുക്കാന്‍ കഴിയില്ല. എന്നാല്‍ ഇന്നലെയും ഇന്നുമായി വീണ്ടും മരണനിരക്ക് കുറഞ്ഞിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 4,35,446 ആയി.
പൊതുവില്‍ ലോകത്ത് കൊവിഡ്-19 മരണനിരക്ക് കുറയുകയാണ്. അതേസമയം രോഗികളുടെ എണ്ണം വലിയതോതില്‍ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,27,885 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയും തൊട്ടു മുന്‍ദിവസവും യഥാക്രമം 1,27,782,1,15,888, 1,58,414 പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി പുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് 79,88,615 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 54,457 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്.41,07,520 പേര് ഇതിനകം രോഗവിമുക്തരായി. 34,45,649 പേര് നിലവില്‍ ചികിത്സയിലാണ്.
ദിനംപ്രതി പുതിയ രോഗികളുടെ എണ്ണം കൂടുമ്പോഴും മരണനിരക്കില്‍ പ്രകടമായ കുറവ് രേഖപ്പെടുത്തുന്നത് ലോകമാകെ കൊവിഡ് -19 നെതിരെ നടത്തുന്ന ശക്തവും നിരന്തരവുമായ പ്രവര്‍ത്തങ്ങളുടെ നല്ല ഫലമായാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡ് -19 എന്ന മഹാമാരി ഒരു മരണഹേതു ആകുന്നതില്‍ നിന്ന് തടയാനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും ലോക രാഷ്ട്രങ്ങളുടെയും നിരന്തര പ്രവര്ത്തനഗല് ഫലം കാണുന്നതിന്റെ ലക്ഷണമാണ് മരണനിരക്കിലെ കുറവ്.