ബ്രസിലിയ: ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 729 പേരാണ് മരണപ്പെട്ടത്. ഇന്നലെ 598 ഉം കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 2,994 ഉം പേരാണ് മരണപ്പെട്ടത്. ഇത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞ മരണ നിരക്കാണ്. ഡാറ്റ മറച്ചു വെയ്ക്കുന്നു എന്ന് ബ്രസീല്‍ ഭരണകൂടത്തിനെതിരെ ആരോപണം ഉയര്‍ന്നതിനിടെയാണ് കഴിഞ്ഞ നാലു ദിവസങ്ങളായി ഉയര്‍ന്ന മരണനിരക്കാണ് സര്‍ക്കാര്‍ പുറത്തുവിട്ടുകൊണ്ടിരുന്നത്. ഇപ്പോഴത്തെ നിരക്ക് കുറവ് യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ ഇനിയും സമയമെടുക്കും.
ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കൊവിഡ്-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 44,118 ആയി. കൊവിഡ് -19 വ്യാപനം രൂക്ഷമായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കക്ക് തൊട്ടുതാഴെ രണ്ടാമതായുള്ള ബ്രസീലിന്റെ നില്‍പ്പ് തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,36,74 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് ഇന്നലത്തെതില്‍ നിന്ന് ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീ വര്‍ദ്ധനവ്. ഇതില്‍ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിന രോഗീ വര്‍ദ്ധനവില്‍ ചെറുതല്ലാത്ത കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8,91,556 ആയി. അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍ കാര്യങ്ങള്‍ നിയന്താതീതമായി തുടരുകയാണ്.