LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: മരണസംഖ്യ ആയിരം കടന്നു

കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. തിങ്കളാഴ്ച മാത്രം മരിച്ചത് 108 പേർ. ഇന്നു രാവിലെ വന്ന കണക്കുപ്രകാരം 1016 പേരാണ് മരിച്ചത്. 36000 ത്തിലധികം പേരാണ് ചികിത്സയിലുള്ളത്. മൂന്ന് ലക്ഷത്തിലധികം പേര്‍ നിരീക്ഷണത്തിലുമുണ്ട്. ചൈനീസ് പ്രഡിഡന്റ് ഷീ ജിൻ പിങ് കഴിഞ്ഞ ദിവസം രോഗബാധിതർ കഴിയുന്ന ആശുപത്രി സന്ദർശിച്ചിരുന്നു. മരണം ആയിരം കടന്നതോടെ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിയാണ് ചൈന നടത്തുന്നത്. വൈറസിനെ ഫലപ്രദമായി നേരിടുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വലിയ വിഴ്ച സംഭവിക്കുന്നുണ്ടെന്ന് പരക്കെ ആരോപണമുയര്‍ന്നിരുന്നു.

അതേസമയം, വൈറസിനെക്കുറിച്ച് ആഗോളതലത്തിൽ നിരവധി തെറ്റായ സിദ്ധാന്തങ്ങൾ ലോകമെമ്പാടും പ്രചരിക്കുന്നുണ്ട്. പുതിയ കൊറോണ വൈറസിനെ കുറിച്ചുള്ള ‘ട്രോളുകളും ഗൂഢാലോചന സിദ്ധാന്തങ്ങളും’ അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

യുഎസ് രഹസ്യാന്വേഷണ ഏജൻസികളോ ഫാർമസ്യൂട്ടിക്കൽ കമ്പനികളോ ആണ് വൈറസ് വ്യാപനത്തിന് പിന്നിലെന്നാണ് ഒരു സിദ്ധാന്തം. റഷ്യയുടെ ചാനൽ വൺ ചാനല്‍ അതു സംബന്ധിച്ച് പ്രൈം ടൈം ചര്‍ച്ചവരെ നടത്തി. ബ്രിട്ടീഷ്, യുഎസ് ടാബ്ലോയിഡ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മറ്റൊരു ഗൂഢാലോചന സിദ്ധാന്തം പറയുന്നത് വവ്വാലില്‍ നിന്നാണ് വൈറസ് മനുഷ്യനിലേക്ക് പടര്‍ന്നതെന്നും, ചൈനക്കാര്‍ ധാരാളമായി വവ്വാല്‍ സൂപ്പ് കുടിക്കുന്നതാണ് സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമാക്കിയത് എന്നുമാണ്. പാമ്പുകളില്‍ നിന്നാണ് വൈറസ് വ്യാപിച്ചതെന്ന മറ്റൊരു സിദ്ധാന്തവും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

Contact the author

News Desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More