ഡൽഹി ആരോഗ്യമന്ത്രി സത്യോന്ദ്ര ജെയിനിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇന്ന് ഉച്ചക്ക് ശേഷമാണ് പരിശോധനാ ഫലം പുറത്തുവന്നത്. കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ജെയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ഐസൊലേഷനിലായ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. പനിയും ശ്വസതടസവും അനുഭപ്പെടുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറീയിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ് .
Also Read
ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഒപ്പം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സത്യേന്ദ്ര ജെയിൻ. ഡൽഹിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത് യോഗത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി അമിത് ഷാക്കും കെജ്രിവാളിനും ഒപ്പം സത്യേന്ദ്ര ജെയിനും പങ്കെടുത്തിരുന്നു. യോഗത്തിന് മുൻപ് ജെയിൻ കെജ്രിവാളിന്റെ വീട്ടിൽ പോയിരുന്നു. ഇവിടെ നിന്നാണ് യോഗത്തിൽ പങ്കെടുക്കാൻ ഇരുവരും അമിത് ഷായുടെ വീട്ടിൽ എത്തിയത്. സത്യേന്ദ്ര ജെയിന് കൊവിഡ് ലക്ഷണങ്ങൾ കണ്ടത് ഡൽഹിയിലെ ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥ വൃത്തങ്ങളിൽ ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. നേരത്തെ കെജ്രിവാളും കൊവിഡ് പരിശോധനക്ക് വിധേയനായിരുന്നു.