LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ സ്പെഷൻ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശി ദാമോദരനാണ് മരിച്ചത്. 57 വയസ്സായിരുന്നു. രോ​ഗം ബാധിച്ച് ചെന്നൈ രാജീവ് ​ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം 12 നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ അസുഖവും ഇയാൾക്കുണ്ടായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ചു പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇയാളുടെ കുടുംബാം​ഗങ്ങളും കൊവിഡ് നിരീക്ഷണത്തിലാണ്. ഇവരിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും കൊവിഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഇത് കൂടാതെ സെക്രട്ടറിയേറ്റിലെ 150 ഓളം ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോ​ഗ വ്യാപനം ​ഗുരുതരമായതിനെ തുടർന്ന് ചെന്നൈയിൽ സമ്പൂർണ ലോക് ഡൗണിലാണ്. 33 ശതമാനം സർക്കാർ ജീവനക്കാർ ഓഫീസുകളിൽ എത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

Contact the author

Web Desk