LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'നഷ്ടങ്ങളുടെ വർഷത്തിൽ നികത്താനാകാത്ത ഒരു നഷ്ടം കൂടി': സച്ചിക്ക് വിട

മലയാളസിനിമയിലെ ഹിറ്റ് മേക്കറിലൊരാളും സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്ക് (കെ.ആർ.സച്ചിദാനന്ദൻ-49) മലയാളക്കരയുടെ യാത്രാമൊഴി. സ്വകാര്യ ആശുപത്രിയിൽ ഇടുപ്പെല്ലു മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ സച്ചിക്കു തിങ്കളാഴ്ച ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പ്രിയ സംവിധായകന് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് നിരവധി പ്രമുഖര്‍ രംഗത്തെത്തി.

നഷ്ടങ്ങളുടെ വർഷത്തിൽ നികത്താനാവാത്ത ഒരു നഷ്ടം കൂടിയെന്നാണ് സച്ചിയെ അനുസ്മരിച്ച് ടി മഞ്ജു വാര്യർ കുറിച്ചത്. സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനപ്രിയസിനിമയുടെ രസക്കൂട്ട് അറിയാവുന്ന സംവിധായകനായിരുന്നു സച്ചിയെന്ന് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ അനുസ്മരിച്ചു.

കഴിഞ്ഞ വർഷം വൻ വിജയം നേടിയ ‘ഡ്രൈവിങ് ലൈസൻസ്’ സച്ചിയുടെ തിരക്കഥയാണ്. ഈ വർഷം ആദ്യം സൂപ്പർ ഹിറ്റ് ‘അയ്യപ്പനും കോശിയും’ എഴുതി സംവിധാനം ചെയ്തു. 13 വർഷമായി മലയാള സിനിമയിൽ സജീവമായി നിന്ന സച്ചി ഹൈക്കോടതിയിലെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണു സിനിമയിലെത്തിയത്.

സേതുവുമായി ചേർന്ന് തിരക്കഥയൊരുക്കിയ ചോക്ലേറ്റിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. റോബിൻഹുഡ്, മേക്കപ്പ്മാൻ, സീനിയേഴ്‌സ്, ഡബിൾസ് തുടങ്ങിയ ചിത്രങ്ങളും ഈ കൂട്ടുകെട്ടിന്റേതാണ്.

Contact the author

Film Desk

Recent Posts

Web Desk 2 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 2 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More