LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബ്രസീല്‍: കൊറോണ വൈറസ് ബാധിതരുടെ സംഖ്യ 10 ലക്ഷത്തിലേക്ക്, 5 ലക്ഷം പേര്‍ക്ക് രോഗവിമുക്തി

ബ്രസിലിയ: ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1204 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ മരണനിരക്ക് യഥാക്രമം 1,209, 1,338 എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തെ നിരക്കില്‍ വര്‍ദ്ധനവ് പ്രകടമാണ്. ഡാറ്റ മറച്ചുവെയ്ക്കുന്നു എന്ന് ബ്രസീല്‍ ഭരണകൂടത്തിനെതിരെ ആരോപണമുയര്‍ന്നിരുന്നു.  ഈ പശ്ചാത്തലത്തില്‍ പ്രസിഡന്‍റ്  ബോള്‍സനാരോ കൊവിഡ്‌ നിരക്കുകള്‍ പുരത്തുവിടുന്നതില്‍ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമാണ് നിരക്കുകളിലെ ഉയര്‍ച്ച എന്നാണ് വിലയിരുത്തല്‍.

ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കൊവിഡ്‌-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 47, 869 ആയി. കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കക്ക് തൊട്ടുതാഴെ രണ്ടാമതായുള്ള ബ്രസീലിന്റെ നില്‍പ്പ് തുടരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,050 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നത്തേതുള്‍പ്പടെ ഇടയ്ക്ക് ഒന്ന് രണ്ടു ദിവസങ്ങളില്‍ നിരക്ക് താഴ്ന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്. 

ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9,83,359  ആയി. അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍  കാര്യങ്ങള്‍ നിയന്താതീതമായി തുടരുകയാണ്.

Contact the author

Web Desk