ഡല്‍ഹി: ചൈന തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്വന്തം അതിര്‍ത്തിക്കുള്ളില്‍ ഒതുക്കിനിര്ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. മറിച്ചുള്ള നീക്കങ്ങളാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാക്കിയത്. ഇത് ഒഴിവാക്കണമെന്നും രാജ്യാതിര്‍ത്തിയില്‍ സ്വൈര്യവും സമാധാനവും നിലനിര്‍ത്തേണ്ടത് ഏറ്റവും അനിവാര്യമായ കാര്യമാണെന്നും ഇന്ത്യ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നയതന്ത്ര സൈനികതല ഉദ്യോഗസ്ഥന്മാര് തമ്മില്‍ ആശയ വിനിമയം തുടരുകയാണ്. നിര്‍ദ്ദിഷ്ട ഇന്ത്യ - ചൈന - റഷ്യ ഉച്ചകോടിയും സമയബന്ധിതമായിതന്നെ നടക്കും. ഈ മാസം 23 നാന് ഉച്ഛകൊടി. സമാധാനത്തിനായുള്ള നീക്കങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും വിദേശകാര്യ വക്താവ് അനുരാഗ് സക്സേന അറിയിച്ചു.
എഴുപത്തിയാറ് സൈനികര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തിനു ശേഷം സൈനികരെ കാണാനില്ല എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.