ജനീവ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,30,459 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ 10 ദിവസങ്ങളായി യഥാക്രമം 1,64,251,1,72,850, 1,64,214,1,62,922, 1,43,026, 1,25,064, 1,27,885, 1,27,782, 1,15,888, 1,58,414 പേര്‍ക്ക് വീതമാണ് പ്രതിദിനം രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 10 ദിവസങ്ങളായിപുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് 90,51,398 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 54,734 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 48,41,935 പേര് ഇതിനകം രോഗവിമുക്തരായി. 37,38,668 പേര് നിലവില്‍ ചികിത്സയിലാണ്. കൊവിഡ് -19 എന്ന മഹാമാരി ഒരു മരണഹേതു ആകുന്നതില്‍ നിന്ന് തടയാനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും ലോക രാഷ്ട്രങ്ങളുടെയും നിരന്തര പ്രവര്‍ത്തങ്ങള്‍ ഫലം കാണുന്നതിന്റെ ലക്ഷണമാണ് മരണനിരക്കിലെ കുറവ്.
കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനകം 3947 പേരാണ് ലോകത്താകെ മരണപ്പെട്ടത്. കഴിഞ്ഞ എട്ടു ദിവസങ്ങളായി യഥാക്രമം 4347, 6073, 4,723, 5,747, 6873, 3639, 3,246, 3952 വീതം പേരാണ് മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 4,70,795 ആയി.
പൊതുവില്‍ ലോകത്ത് കൊവിഡ്-19 മരണനിരക്ക് കുറയുകയാണ്. അതേസമയം രോഗികളുടെ എണ്ണം വലിയതോതില്‍ കൂടുകയാണ്.