കൃഷിമന്ത്രി വി എസ് സുനിൽകുമാർ കൊവിഡ് നെഗറ്റീവ് . കൊവിഡ് ബാധിതയായ ആരോഗ്യ പ്രവർത്തകയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയത്. ഈ മാസം 15 ന് തൃശൂരിൽ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് ആരോഗ്യ പ്രവർത്തക പങ്കെടുത്തത്. ഇന്നലെ രാത്രിയാണ് നിരീക്ഷണത്തിൽ പോകാൻ മന്ത്രി തീരുമാനിച്ചത്.
രോഗ ബാധിതയുടെ സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ ലോ റിസ്ക് പട്ടികയിലാണ് സുനിൽ കുമാർ ഉണ്ടായിരുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്. തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയിലാണ് സുനിൽകുമാർ നിരീക്ഷണത്തിൽ കഴിഞ്ഞത്. തുടർ നടപടികൾ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനം എടുക്കും.