വാഷിംഗ്ടണ്‍: അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 363 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ ആറു ദിവസങ്ങളിലായി 267, 573,1466, 809, 849, 711-പേര് വീതമാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,22,610 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 31,496 ആണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ നിരക്ക് 59,467, 33,388, 62,715 എന്നിങ്ങനെയാണ്. ലോകത്തെല്ലായിടത്തും കാണുന്നതുപോലെ മരണ സംഖ്യ കുറയുകയും രോഗീ സംഖ്യ കൂടുകയും ചെയ്യുന്ന പ്രതിഭാസമാണ് അമേരിക്കയിലും കാണുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23,88,153 ആയി. ഇതില്‍ 10,02,929 പേര് സുഖം പ്രാപിച്ചു.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 31,268 ആയി. 4,11,972 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 13,030 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗീ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,72,390 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 5,565 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 1,84,095 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 67, 957 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 6,097 പേര് മരണപ്പെട്ടു. ഫ്ലോറിഡ -3,176 , മസ്സാച്ചുസെറ്റ്സ് 7,874, ലൂസിയാന -3,117, ഇല്ലിനോയിസ് -6,671, ജോര്‍ജ്ജിയ -2,648 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ ഇതുവരെ 1,278 പേരാണ് മരണപ്പെട്ടത്.