LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തിൽ വീണ്ടു കൊവിഡ് മരണം

കേരളത്തിൽ വീണ്ടു കൊവിഡ് മരണം. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. 68 വയസായിരുന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രാവിലെ 9.55 നാണ് മരണം സംഭവിച്ചത്. ഈ മാസം 10 ന് ഡൽഹയിൽ നിന്നാണ് കേരളത്തിൽ എത്തിയത്. 8 ന് നിസാമുദ്ദീൻ എക്സ്പ്രസിലാണ് ഇയാൾ കേരളത്തിലേക്ക് പുറപ്പെട്ടത്. രോ​ഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 17 ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കടുത്ത ന്യൂമോണിയ ബാധ ഇയാൾക്കുണ്ടായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ഇന്നലെ രാത്രി 10 മണിയോടെ ഹൃദയാഘാതം ഉണ്ടായി. ഇതോടെ കൊവിഡ് ബാധിച്ച് കേരളത്തിൽ മരിക്കുന്നവരുടെ എണ്ണം 22 ആയി.

Contact the author

Web Desk