LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിദേശികള്‍ക്ക് ഇത്തവണ ഹജ്ജ് ചെയ്യാന്‍ അവസരം നല്‍കില്ലെന്ന് സൗദി അറേബ്യ

കോവിഡ് പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ വര്‍ഷം‌ ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമുണ്ടാകില്ല. ആഭ്യന്തര ഹാജിമരെ മാത്രം ഉള്‍പ്പെടുത്തി ഇക്കൊല്ലത്തെ ഹജ്ജ് കര്‍മത്തിന് സൗദി ഹജ്ജ് മന്ത്രാലയം അനുമതി നല്‍കി. സൗദിയിൽ തന്നെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹജ്ജ് നിർവഹിക്കാൻ സാധിക്കും. എന്നാൽ വളരെ കുറച്ച് തീർത്ഥാടകർക്ക് മാത്രമേ ഇതിനായി അവസരം ഒരുക്കുകയുള്ളുവെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആഗോള ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് ചരിത്ര തീരുമാനത്തിന് സൗദി ഹജ്ജ് മന്ത്രാലയം മുതിര്‍ന്നത്. ലോകമെങ്ങും കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കൂട്ടമായി ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കല്‍ അസാധ്യമാണ്. ലോക മുസ്‌ലിങ്ങള്‍ക്ക് പുണ്യകര്‍മങ്ങള്‍ ഭദ്രതയോടെയും സുരക്ഷിതമായും നിര്‍വഹിക്കാനുള്ള സാഹചര്യമൊരുക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. അടുത്ത മാസമാണ് ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിക്കുക.

സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും തീര്‍ഥാടനം അനുവദിക്കുക. കഴിഞ്ഞ വര്‍ഷം 25 ലക്ഷം വിശ്വാസികളാണ് ഹജ്ജ് കര്‍മ്മം അനുഷ്ഠിച്ചത്. ഇതില്‍ പതിനെട്ട് ലക്ഷം വിശ്വാസികളും വിദേശ രാജ്യങ്ങളില്‍ നിന്നാണ് എത്തിയത്.

Contact the author

Gulf Desk

Recent Posts

Web Desk 3 years ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More
Gulf

പൊതുസ്ഥലത്ത് ശബ്ദമുയര്‍ത്തരുത്, മാന്യമായി വസ്ത്രം ധരിക്കണം - കര്‍ശന നിര്‍ദ്ദേശവുമായി സൗദി

More
More
Web Desk 3 years ago
Gulf

സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി

More
More
Gulf

ജന്മദിനം ആഘോഷിക്കാം; ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിക്കുന്നതില്‍ തെറ്റില്ല- ഡോ. ഖൈസ് മുഹമദ് അല്‍ ഷെയ്ഖ്‌

More
More
Gulf Desk 3 years ago
Gulf

റംസാന്‍; നൂറ് കോടി ഭക്ഷണപ്പൊതികള്‍ വിതരണംചെയ്യാന്‍ കാംപെയ്‌നുമായി യുഎഇ

More
More
Gulf Desk 3 years ago
Gulf

ഒറ്റ ദിവസം ഐഎസ് ഭീകരരടക്കം 81 പേരുടെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ

More
More