LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നോൺ കൊവിഡ് സർട്ടിഫിക്കറ്റ് അപ്രായോ​ഗികം; യാത്രക്കാർക്ക് പിപിഇ കിറ്റ് നിർബന്ധമാക്കിയേക്കും

കേരളത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികൾക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ സംസ്ഥാന സർക്കാർ ഇളവ് വരുത്തിയേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോ​ഗം വിഷയം ചർച്ച ചെയ്യും. കൊവിഡ് ടെസ്റ്റ് പ്രായോ​ഗികമാല്ലാത്ത ​ഗൾഫ് രാജ്യങ്ങളിലുള്ളവർക്കാണ് ഇളവ് നൽകുക. ഇവർക്ക് ആന്റിബോഡി,റാപ്പി‍ഡ് ടെസ്റ്റ് നടത്തുന്നതിന്റെ സാധ്യത സർക്കാർ ആരായുന്നുണ്ട്. കേരളത്തിലേക്ക് വിമാനങ്ങളിൽ വരുന്നവർക്ക്  പിപിഇ കിറ്റ് ഉൾപ്പെടുയുള്ളവ നിർബന്ധമാക്കുന്നതിനെകുറിച്ചും മന്ത്രിസഭാ യോ​ഗം ചർച്ച ചെയ്യും.

വിമാനങ്ങളിൽ സുരക്ഷിത അകലം പാലിച്ചു യാത്ര ചെയ്യണമെന്നും സർക്കാർ നിബന്ധന വെക്കാൻ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളമായി ചർച്ച നടത്തുന്നുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോ​ഗമിക്കുന്നത്. ​പ്രവാസികൾക്ക് ട്രൂനാറ്റ് പരിശോധന നിർബന്ധമാക്കണമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പ്രായോ​ഗികമല്ലെന്ന കാരണം പറഞ്ഞ് സംസ്ഥാന സർക്കാറിന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ തള്ളി. ഈ സാഹചര്യത്തിലാണ് മറ്റ് മാർ​ഗങ്ങളെ കുറിച്ച് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. 

Contact the author

Web Desk