LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിബിഎസ്ഇ മൂല്യനിര്‍ണ്ണയം സംബന്ധിച്ച അനശ്ചിതത്വം നീങ്ങി; ഫലം ജൂലൈ 15-നകം

സിബിഎസ്ഇ മൂല്യനിര്‍ണ്ണയം സംബന്ധിച്ച പുതിയ വിജ്ഞാപനം പുറത്തിറക്കി. പരീക്ഷ റദ്ദാക്കിയതും മൂല്യനിർണയ രീതിയും അടക്കം സിബിഎസ്ഇയുടെ നിർദേശങ്ങൾ പൂർണമായും അംഗീകരിച്ച് സുപ്രീം കോടതി വിധിവന്നതോടെയാണ് വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ അസെസ്മെന്റ് സ്കീം അനുസരിച്ചുള്ള സിബിഎസ്ഇ, ഐസിഎസ്ഇ ഫലം ജൂലൈ 15 നകം വരും.

'ജൂലായ് ഒന്നുമുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി എടുക്കുക. മൂന്ന് പരീക്ഷകള്‍ മാത്രമാണ് എഴുതിയതെങ്കില്‍ രണ്ട് വിഷയങ്ങളുടെ മാര്‍ക്കിന്റെ ശരാശരി മാര്‍ക്ക് പരിഗണിക്കും' വിജ്ഞാപനത്തില്‍ പറയന്നു.

അസെസ്മെന്റ് സ്കീം അപര്യാപ്തമെന്നു തോന്നുന്ന 12–ാം ക്ലാസ് വിദ്യാർഥികൾക്ക് സാഹചര്യം അനുകൂലമാകുമ്പോൾ വീണ്ടും പരീക്ഷ എഴുതാം. അതേസമയം, കേരളത്തില്‍ പത്താം ക്ലാസുകാരുടെ പരീക്ഷകള്‍ പൂര്‍ണ്ണമായും നടന്നിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസുകാര്‍ക്ക് ഏതാനും വിഷയങ്ങളില്‍ പരീക്ഷ നടക്കാനുണ്ട്.

Contact the author

News Desk

Recent Posts

National Desk 2 years ago
Education

ജെഎന്‍യുവിലെ ആദ്യ വനിതാ വിസിയായി നിയമിക്കപ്പെട്ടത് ഗോഡ്‌സെ ആരാധിക

More
More
Web Desk 2 years ago
Education

മുഗൾ രാജാക്കന്മാരുടെ ചരിത്രം ഒഴിവാക്കണമെന്ന കേന്ദ്രനിർദേശം കേരളം തള്ളും

More
More
Web Desk 2 years ago
Education

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

More
More
Web Desk 3 years ago
Education

പ്ലസ്‌ വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ്‌ 17-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

More
More
Web Desk 3 years ago
Education

ഹയര്‍സെക്കന്‍ഡറി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി

More
More
Web Desk 3 years ago
Education

സി.ബി.എസ്.ഇ പ്ലസ്‌ ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

More
More