ബ്രസിലിയ: കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 1,23,467 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തൊട്ടുമുന്പ്പുള്ള അഞ്ചു ദിവസങ്ങളിലെ യഥാക്രമം 24,358, 16,856, 31,571, 55,209, 40,995 പേര് എന്നിങ്ങനെയാണ്. ചില ദിവസങ്ങളില്‍ കേസില്‍ കുറവ് രേഖപ്പെടുത്തുന്നത് മാറ്റിനിര്‍ത്തിയാല്‍ തുടര്‍ച്ചയായി 30,000 ത്തിന് മുകളിലാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്.
ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,15,941 ആയി. അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍ കാര്യങ്ങള്‍ നിയന്ത്രാതീതമായി തുടരുകയാണ്.
ഇതുവരെ രാജ്യത്ത് കൊവിഡ്-19 മൂലം 57,103 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കകം 3,229 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ച്ചയായി മരണനിരക്ക് യഥാക്രമം 748, 601, 968, 1,221, 1204, 1,209, 1,338,1103 എന്നിങ്ങനെയായിരുന്നു.