വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,28,152 ആയി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25,96,770 ആയി. ഇതില്‍ 10,81,494 പേര് സുഖം പ്രാപിച്ചു.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 31,452 ആയി. 4,16,018 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 15,091 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗീ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,76, 045 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 5,904 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 2,10,849 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 69, 679 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 6,153 പേര് മരണപ്പെട്ടു. ഫ്ലോറിഡ -3,392 , മസ്സാച്ചുസെറ്റ്സ് 8,041, ലൂസിയാന -3,197, ഇല്ലിനോയിസ് -7,074, ജോര്‍ജ്ജിയ -2,776 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ ഇതുവരെ 1,310പേരാണ് മരണപ്പെട്ടത്.