LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ 1,59,000 പേരില്‍ കൊവിഡ്‌ സ്ഥിരീകരിച്ചു.

ജനീവ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,59,004 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 15 ദിവസത്തിലധികമായി ഒന്നര ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമായാണ് പ്രതിദിന രോഗീ വര്‍ധന. പുതിയ രോഗികളുടെ നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 

ഏറ്റവും പുതിയ കണക്കനുസരിച്ച് 10,249,460 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 57,347 പേരാണ് നിലവില്‍ കൊവിഡ്‌-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത് 55,56,634  പേര്‍ ഇതിനകം രോഗവിമുക്തരായി. 41,22,075  പേര്‍ നിലവില്‍ ചികിത്സയിലാണ്. കൊവിഡ്‌ -19 എന്ന മഹാമാരി ഒരു മരണഹേതു ആകുന്നതില്‍ നിന്ന് തടയാനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും ലോക രാഷ്ട്രങ്ങളുടെയും നിരന്തര പ്രവര്‍ത്തങ്ങള്‍  ഫലം കാണുന്നതിന്റെ ലക്ഷണമാണ് മരണനിരക്കിലെ കുറവ്.

കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,986 പേരാണ് ലോകത്താകെ മരണപ്പെട്ടത്. തൊട്ടു മുന്‍പുള്ള 10 ദിവസങ്ങളായി യഥാക്രമം 3,465, 3,947, 4347, 6073, 4,723, 5,747, 6873, 3639, 3,246, 3952 വീതം പേരാണ് മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 5,04 ,466  ആയി. 

പൊതുവില്‍ ലോകത്ത് കൊവിഡ്‌-19 മരണനിരക്ക് കുറയുകയാണ്. അതേസമയം രോഗികളുടെ എണ്ണം വലിയതോതില്‍ കൂടുകയാണ്. 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More