വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 285 പേരാണ് മരണപ്പെട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,28,437 ആയി. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 40,307 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26,37,077 ആയി. ഇതില്‍ 10,93,456 പേര് സുഖം പ്രാപിച്ചു.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 31,484 ആയി. 4,16,787 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 15,118 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗീ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,76, 354 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 5,935 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 2,16,089 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 69,946 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 6,158 പേര് മരണപ്പെട്ടു. ഫ്ലോറിഡ -3,419 , മസ്സാച്ചുസെറ്റ്സ് 8,060, ലൂസിയാന -3,206, ഇല്ലിനോയിസ് -7,089, ജോര്‍ജ്ജിയ -2,778 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ ഇതുവരെ 1,310പേരാണ് മരണപ്പെട്ടത്.