വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 346 പേരാണ് മരണപ്പെട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,28,783 ആയി. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 44,734 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെയിത് 40,307 ആയിരുന്നു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26,81,811 ആയി. ഇതില്‍ 11,17,177 പേര് സുഖം പ്രാപിച്ചു.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 31,496 ആയി. 4,17,328 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 15,123 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗീ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,76, 399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 5,976 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 2,22,985 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 70,223 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 6,161 പേര് മരണപ്പെട്ടു. ഫ്ലോറിഡ -3,447 , മസ്സാച്ചുസെറ്റ്സ് 8,095, ലൂസിയാന -3,206, ഇല്ലിനോയിസ് -7,103, ജോര്‍ജ്ജിയ -2,784 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ ഇതുവരെ 1,320 പേരാണ് മരണപ്പെട്ടത്.