ജനീവ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,75,913 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 1,59,774, 1,59,004 എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ 15 ദിവസത്തിലധികമായി ഒന്നര ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമായാണ് പ്രതിദിന രോഗീ വര്‍ധന. പുതിയ രോഗികളുടെ നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്നത്തെ വര്‍ദ്ധനവ് റെക്കോര്‍ഡാണ്.
ഏറ്റവും പുതിയ കണക്കനുസരിച്ച് 10, 585,152 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 57,788 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത് 57,95,101പേര് ഇതിനകം രോഗവിമുക്തരായി. 42,76,138 പേര് നിലവില്‍ ചികിത്സയിലാണ്. കൊവിഡ് -19 എന്ന മഹാമാരി ഒരു മരണഹേതു ആകുന്നതില്‍ നിന്ന് തടയാനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും ലോക രാഷ്ട്രങ്ങളുടെയും നിരന്തര പ്രവര്‍ത്തങ്ങള്‍ ഫലം കാണുന്നതിന്റെ ലക്ഷണമാണ് മരണനിരക്കിലെ കുറവ്.
കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,821 പേരാണ് ലോകത്താകെ മരണപ്പെട്ടത്. കഴിഞ്ഞ രണ്ടുദിവസങ്ങളെ അപേക്ഷിച്ച് അല്പം കൂടിയ നിലയാണിത്. 3.618, 2,986 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ പ്രതിദിന മരണനിരക്ക്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 5,13 ,913 ആയി.