വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1339 പേരാണ് മരണപ്പെട്ടത്. ഇന്നലെയിത് 346 ആയിരുന്നു. മരണനിരക്കില്‍ ഇന്ന് കുത്തനെയുള്ള വര്‍ദ്ധനവാണ് ഉണ്ടായത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,30,122 ആയി. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 46,042 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 44,734, 40,307 എന്നിങ്ങനെയായിരുന്നു രോഗീ വര്ദ്ധനാ നിരക്ക്. ഏറ്റവും പുതിയ കണക്കനുസരിച്ച് അമേരിക്കയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 27,27,853 ആയി. ഇതില്‍ 11,43, 334 പേര് സുഖം പ്രാപിച്ചു.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 32,129 ആയി. 4,17,836 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 15,177 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗീ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,76, 953 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 6,081 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 2,30,891 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 70,728 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 6,193 പേര് മരണപ്പെട്ടു. ഫ്ലോറിഡ -3,505 , മസ്സാച്ചുസെറ്റ്സ് 8,054, ലൂസിയാന -3,229, ഇല്ലിനോയിസ് -7,124, ജോര്‍ജ്ജിയ -2,805 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ ഇതുവരെ 1,332 പേരാണ് മരണപ്പെട്ടത്.