LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തീവ്രവാദ സംഘടനയായ ബുഗാലൂവിന്റെ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്ക്

വലതുപക്ഷ തീവ്രവാദ സംഘടനയായ 'ബുഗാലൂ'-വുമായി ബന്ധമുള്ള നൂറോളം അക്കൗണ്ടുകള്‍ നിരോധിച്ചതായി അറിയിച്ച് ഫേസ്ബുക്ക്. പൊതുവേ സ്വാതന്ത്ര്യ വാദികളെന്നു സ്വയം അവകാശപ്പെടുന്ന അവര്‍ അമേരിക്കയില്‍ രണ്ടാമതൊരു ആഭ്യന്തര യുദ്ധം നടത്തുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചവരാണ്. ആഭ്യന്തരയുദ്ധത്തെ അവര്‍ വിളിക്കുന്ന പേരാണ് 'ബുഗാലൂ'.

ഐസിസിന് സമാനമായ പ്രസ്ഥാനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ബുഗാലൂ അംഗങ്ങളെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരിക്കുന്നത്. അവരുടെ ഫേസ്ബുക്ക് ഗ്രൂപ്പിന് പേരിട്ടിട്ടില്ല. മാത്രമല്ല,  ഇന്റര്‍നെറ്റ് വിദഗ്ദ്ധരായ ഗ്രൂപ്പിലെ അംഗങ്ങള്‍ പരസ്പരം അകലം പാലിക്കുകയും, ചിഹ്നങ്ങളും, വാക്ക്യങ്ങളും പതിവായി മാറ്റുകയും ചെയ്ത് അത്യന്തം ദുരുഹതയോടെ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളാണ് എല്ലാം.

എന്നാല്‍ 'ബൂഗലൂ'വുമായി ബന്ധപ്പെട്ട എല്ലാ റഫറന്‍സുകളും ഫേസ്ബുക്ക് നിരോധിച്ചിട്ടില്ല. 2012 മുതല്‍ ഈ സംഘത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഫേസ്ബുക്ക് പറയുന്നു. ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തിന് പിന്നാലെ അമേരിക്കയിലെങ്ങും അരങ്ങേറിയ പ്രതിഷേധങ്ങളെ കലാപമാക്കി മാറ്റിയത് ബൂഗാലൂ സംഘാംഗങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  ജൂണ്‍ നാലിന് ലാസ് വെഗാസില്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് അറസ്റ്റിലായ മൂന്ന് പേര്‍ ബൂഗാലൂ പ്രസ്ഥാനത്തില്‍ അംഗങ്ങളാണെന്ന് അധികൃതര്‍ പറയുന്നു.

Contact the author

International Desk

Recent Posts

Web Desk 2 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 3 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 3 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 3 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More